പ്രീമിയർ ലീഗ്: കളിക്കാരും സ്റ്റാഫുമായി 42പേർ കോവിഡ് പോസിറ്റീവ്

ഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ നടത്തിയ പരിശോധനകളിൽ പ്രീമിയർ ലീഗ് കളിക്കാരും സ്റ്റാഫുമായി 42പേർ കോവിഡ് -19 പോസിറ്റീവ് ആയി. ഏഴ് ദിവസത്തെ കാലയളവിൽ ലീഗിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ കൊറോണ കേസാണിത്. ജനുവരിയിൽ 40 കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.

ഡിസംബർ 6 മുതൽ 12 വരെ ആയി ലീഗിൽ 3,805 ടെസ്റ്റുകൾ നടത്തി. ബ്രൈറ്റൺ, ടോട്ടൻഹാം, ലെസ്റ്റർ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആസ്റ്റൺ വില്ല, നോർവിച്ച് എന്നീ ക്ലബ്ബുകളിൽ എല്ലാം സ്ഥിരീകരിച്ച കൊറോണ കേസുകളുണ്ട്. ബ്രെന്റ്‌ഫോർഡിൽ ഇന്ന് നടക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി സംശയത്തിലാണ്.

Top