ചാമ്പ്യന്‍സ് ലീഗ്; പിഎസ്ജിക്ക് വീണ്ടും തിരിച്ചടി, നെയ്മറും കവാനിയും കളത്തിലിറങ്ങില്ല

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗിനൊരുങ്ങുന്ന പിഎസ്ജിക്ക് വീണ്ടും തിരിച്ചടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന പിഎസ്ജിക്ക് നെയ്മര്‍ ഉള്‍പ്പടെ സ്ട്രൈക്കര്‍ എഡിസണ്‍ കവാനിയേയും നഷ്ടമായേക്കും എന്നാണ് സൂചന. ഫ്രഞ്ച് ലീഗില്‍ ബോര്‍ഡെക്സിനെതിരായ മത്സരത്തിലേറ്റ പരിക്കാണ് കവാനിക്ക് വിനയായത്. പരിക്കിനെ തുടര്‍ന്ന് കവാനിയെ പിന്‍വലിച്ചിരുന്നു.

42ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നാലെ താരം കയറുകയും ചെയ്തു. പരിക്ക് മൂലം നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. കവാനി കൂടെ കളിക്കില്ല എങ്കില്‍ പിഎസ്ജിക്ക് അത് വലിയ തിരിച്ചടിയാവും.

Top