ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആഴ്സനല്‍- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിവച്ചു

പാരീസ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കാനിരുന്ന ആഴ്സനല്‍- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിവച്ചു എന്ന് റിപ്പോര്‍ട്ട്. കൊറോണ പടരുന്ന സാഹചര്യത്തിലാണ് മത്സരം മാറ്റിവച്ചത്.

ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റ്, ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസ് എന്നിവയുടെ ഉടമയായ ഇവാന്‍കാസ് മാരിനിക്കോസിന് കൊറോണ സ്ഥിരീകരിച്ചതാണ് മത്സരം മാറ്റിവക്കാന്‍ കാരണമായത്. കൊറോണ വൈറസ് കാരണം ആദ്യമായാണ് പ്രീമിയര്‍ ലീഗില്‍ മത്സരം മാറ്റി വക്കുന്നത്.

അതേസമയം പിഎസ്ജിയുടെ ഫ്രഞ്ച് താരം എംബാപ്പെയ്ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറൊണ പടരുന്നതിനാല്‍ പനിയും മറ്റ് ലക്ഷണങ്ങളും ഉള്ളവരെയെല്ലാം ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. അപ്പോഴാണ് താരവും പരിശോധന നടത്തിയത്.

Top