പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സതാംപ്ടനെ 5-2നു തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി 14 പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്തു കുതിക്കുന്നു. റിയാദ് മഹ്‌റേസ്, കെവിന്‍ ഡി ബ്രുയ്‌നെ എന്നിവര്‍ 2 ഗോള്‍ വീതം നേടി.

ഇല്‍കേ ഗുണ്ടോഗാന്‍ ഒരു ഗോളടിച്ചു. മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ യുണൈറ്റഡിനോടു തോറ്റതിന്റെ ക്ഷീണം തീര്‍ക്കും വിധമായിരുന്നു സിറ്റിയുടെ കളി. 29 കളിയില്‍ സിറ്റിക്ക് 68 പോയിന്റ്. രണ്ടാമതുള്ള യുണൈറ്റഡിന് 28 കളിയില്‍ 54. 14-ാം സ്ഥാനത്താണു സതാംപ്ടന്‍.

 

Top