ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജൂണ്‍ 17 ന് പുനരാരംഭിക്കും

ലണ്ടന്‍:കോവിഡ് -19 പാന്‍ഡെമിക് മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജൂണ്‍ 17 ന് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച്ച നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ 20 ക്ലബ്ബുകള്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ സമ്മതം അറിയിച്ചതോടെയാണ് ഇ.പി.എല്‍ പുനരാംരഭിക്കാന്‍ തീരുമാനിച്ചത്.ജൂണ്‍ ഇരുപതിനാണ് ആദ്യം മത്സരങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് ജൂണ്‍ 17 ലേയ്ക്ക് മാറ്റുകയായിരുന്നു.

ജൂണ്‍ 19-ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോസ്പറും തമ്മിലാകും മത്സരം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് ഇപിഎല്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് ഒമ്പതിന് ലെസ്റ്റര്‍ സിറ്റി 4-0ത്തിന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ച ശേഷം ഒരു മത്സരവും നടന്നിട്ടില്ല. 29 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുമായി ലിവര്‍പൂളാണ് ലീഗില്‍ ഒന്നാമത്.

Top