ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനിലയോടെ ടോട്ടന്‍ഹാമിന് തോല്‍വി. ഞായറാഴ്ച രാത്രിയിലെ പോരാട്ടത്തില്‍ വോള്‍വര്‍ഹാംപ്ടനാണ് ഹൊസെ മൗറീന്യോയുടെ ടോട്ടന്‍ഹാമിനെ 3-2ന് വീഴ്ത്തിയത്. ഹാരി കെയ്‌നും ഹ്യൂങ് മിന്‍സണുമില്ലാത്ത ടോട്ടന്‍ഹാം ലീഡ് നേടിയെങ്കിലും പിന്നീട് വീഴുകയായിരുന്നു.

സ്റ്റീവന്‍ ബെര്‍ഗ്‌വിനും സെര്‍ജി ഓറിയറുമാണ് ടോട്ടന്‍ഹാമിനായി സ്‌കോര്‍ ചെയ്തത്. മാറ്റ് ഡോഹര്‍ടി, ഡിഗോ ജോട്ട, റൗള്‍ ജിമിനസ് എന്നിവരാണ് വോള്‍വറിനായി സ്‌കോര്‍ ചെയ്തത്. എവര്‍ട്ടനും യുനൈറ്റഡും 1-1ന് പിരിഞ്ഞു. ശനിയാഴ്ച ചെല്‍സി-ബേണ്‍മൗത് മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു. വെസ്റ്റ്ഹാം 3-1ന് സതാംപ്ടനെ തോല്‍പിച്ചു.

Top