പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി താരം

പ്രീമിയര്‍ ലീഗില്‍ പുത്തന്‍ റെക്കോര്‍ഡിട്ട് മാഞ്ചസ്റ്റര്‍ സിറ്റി താരം ഡേവിഡ് സില്‍വ. ഇന്നലെ ലിവര്‍പൂളിനെതിരായി നടന്ന മത്സരത്തിലാണ് താരം ഈ അപൂര്‍വ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ സബ് ചെയ്യപ്പെട്ട താരം എന്ന റെക്കോര്‍ഡാണ് സില്‍വയുടെ പേരിലായത്. ഇന്നലെ കളിയുടെ രണ്ടാം പകുതിയില്‍ പെപ് ഗ്വാഡിയോള സില്‍വയെ പിന്‍വലിച്ചിരുന്നു. താരം തന്റെ പ്രീമിയര്‍ ലീഗ് കരിയറില്‍ 120 തവണ ഇതോടെ സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടു.

ഇതോടെയാണ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും അധികം സബ് ചെയ്യപ്പെട്ട താരം എന്ന റെക്കോര്‍ഡ് സില്‍വയുടെ പേരിലായത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു താരവും ഇതില്‍ കൂടുതല്‍ തവണ സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടിട്ടില്ല.

Top