പ്രീമിയര്‍ ലീഗ്; മികച്ച മാനേജര്‍ പെപ് ഗ്വാര്‍ഡിയോള

ണ്ടാം സീസണിലും പ്രീമിയര്‍ ലീഗിലെ മികച്ച മാനേജര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി പെപ് ഗ്വാര്‍ഡിയോള. മാഞ്ചസ്റ്റര്‍ സിറ്റിയെ തുടര്‍ച്ചയായ രണ്ടാം പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചയാളാണ് പെപ് ഗ്വാര്‍ഡിയോള. കഴിഞ്ഞ വര്‍ഷവും മികച്ച മാനേജര്‍ക്കുള്ള പുരസ്‌കാരം പെപിന് തന്നെയായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി ഇക്കുറി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയായിരുന്നു.ഇരുടീമുകളും മികച്ച പോരാട്ടമാണ് കാഴ്ച വെച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഇക്കുറി കിരീടം നേടിയത് 98 പോയിന്റ് നേടിയാണ്. വെറും ഒരു പോയന്റിനാണ് ലിവര്‍ പൂളിന് കിരീടം നഷ്ടമായത്.

മികച്ച മാനേജരുടെ പുരസ്‌കാരം സ്വന്തമാക്കാനായി പെപ്പിനൊപ്പം ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ്, ടോട്ടന്‍ഹാം പരിശീലകന്‍ പൊച്ചട്ടീനോ, വോള്‍വ്‌സ് പരിശീലകന്‍ നുനോ എസ്പിറിറ്റോ സാന്റോ എന്നിവരും ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യം ഇപ്രാവിശ്യവും പെപിനൊപ്പമായിരുന്നു.

Top