പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് ജയം, ഗംഭീരമാക്കി ചെല്‍സിയും

ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് തുടര്‍ച്ചയായ മൂന്നാം ജയം. ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റന്‍ വില്ലയെ തോല്‍പിച്ചു. ഇഞ്ചുറിടൈമില്‍ ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ്നേടിയ ഗോളിനാണ് ലിവര്‍പൂളിന്റെ ജയം.

തൊണ്ണൂറ്റിയൊന്നാം മിനിറ്റിലായിരുന്നു ആര്‍നോള്‍ഡിന്റെ വിജയഗോള്‍. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ഒലീ വാറ്റ്കിന്‍സിലൂടെ ആസ്റ്റന്‍ വില്ലയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. അമ്പത്തിയേഴാം മിനുറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടി. 31 കളിയില്‍ 52 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ലിവര്‍പൂള്‍.

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ചെല്‍സി ഒന്നിനെതിരെ നാല് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് ചെല്‍സിയുടെ ജയം. എട്ടാം മിനിറ്റില്‍ കെയ് ഹാവര്‍ട്‌സാണ് സ്‌കോറിംഗിന് തുടക്കമിട്ടത്.

10, 78 മിനിറ്റുകളിലായിരുന്നു പുലിസിച്ചിന്റെ ഗോളുകള്‍. കര്‍ട്ട് സൗമയാണ് ചെല്‍സിയുടെ നാലാമത്തെ ഗോളിനുടമ. ക്രിസ്റ്റ്യന്‍ ബെന്റക്കാണ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസഗോള്‍ നേടിയത്. 31 കളിയില്‍ 54 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്ത് തിരിച്ചെത്തി.

 

Top