ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലും ലിവര്‍പൂളും ജേതാക്കള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്‌സണലിനും ജയം. ബേണ്‍ലിയെ 2-1നാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. സത്താംടണിനെ 2-1ന് ലിവര്‍പൂളും തോല്‍പ്പിച്ചു. ലകാസെറ്റെ(13), ഒബാമെയാങ്(64) എന്നിവരാണ് ആഴ്സണലിന്റെ സ്‌കോറര്‍മാര്‍.

43ാം മിനിറ്റില്‍ ബാണസിന്റെ ഗോളിലൂടെ ബേണ്‍ലി സമനില പിടിച്ചെങ്കിലും ഒബാമെയാങിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ആഴ്സണല്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സാഡിയോ മാനെ(45), ഫിര്‍മിനോ(71) എന്നിവരാണ് ലിവര്‍പൂളിനായി വലകുലുക്കിയത്. ഇങ്ങസാണ് 83ാം മിനിറ്റില്‍ സൗത്താംടണിന്റെ ആശ്വാസ ഗോള്‍ നേടിയത്.

മറ്റ് മല്‍സരങ്ങളില്‍ ബേണ്‍മൗത്ത് ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ നോര്‍വിച്ച് ന്യൂകാസിലിനെ 3-1ന് തോല്‍പ്പിച്ചു. ബ്രിങ്ടണ്‍-വെസ്റ്റ്ഹാം മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. വാറ്റ്ഫോര്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് എവര്‍ട്ടണ്‍ തോല്‍പ്പിച്ചു.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി-ടോട്ടനം പോരാട്ടം സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളുകള്‍ വീതമാണ് ഇരുടീമുകളും നേടിയത്. ഇന്ന് ചെല്‍സി-ലെസ്റ്റര്‍ സിറ്റിയെ നേരിടും.

Top