പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; ബേണ്‍ലിയെ 4-1ന് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയത്തിളക്കം

പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ 4-1ന് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ശേഷം രണ്ടാം സ്ഥാനം മാഞ്ചസ്റ്റര്‍ സിറ്റി നിലനിര്‍ത്തുകയും ചെയ്തു.

നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ് ലീഗില്‍ ലിവര്‍പൂള്‍. ഇതിനുമുമ്പുള്ള 11 കളികളില്‍ ഗോളടിക്കാന്‍ കഴിയാതിരുന്ന ജീസസ് ഇരട്ട ഗോളുകള്‍ നേടിയതാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയത്തിനൊപ്പം വലിയ ആശ്വാസമായത്.

24-ാം മിനുറ്റിലും 56 -ാം മിനിറ്റിലുമായിരുന്നു ജീസസിന്റെ ഗോളുകള്‍. 20 വാര അകലെ നിത്. റിയാദ് മര്‍ഹേസയുടെ അവസാന ഗോളിലൂടെയാണ് സിറ്റി വിജയം നേടിയത്. 89-ാം മിനുറ്റിലാണ് ബേണ്‍ലിക്കുവേണ്ടി റോബി ബ്രാഡി ആശ്വാസ ഗോള്‍ നേടിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ബ്രാഡി പ്രീമിയര്‍ ലീഗ് ഫുട്‌ബോളിൽ ഗോള്‍ നേടുന്നത്.

Top