പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; അസ്റ്റണ്‍ വില്ലയെ 4-1ന് തോല്‍പ്പിച്ച് ലെസ്റ്റര്‍ രണ്ടാം സ്ഥാനത്ത്

പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് ലെസ്റ്റര്‍. അസ്റ്റണ്‍ വില്ലയെ 4-1ന് തോല്‍പിച്ചാണ് ലെസ്റ്റര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതോടെ തുടര്‍ച്ചയായ എട്ട് മത്സരങ്ങളിലാണ് അസ്റ്റര്‍ വിജയം നേടിയത്.

ജാമി വാര്‍ഡിന്റെ മികച്ച പ്രകടനത്തിലൂടെയാണ് ലെസ്റ്റര്‍ മുന്നിലെത്തിയത്. മത്സരത്തിന്റെ 50 മിനിറ്റിന്‌ മുമ്പ് രണ്ട് ഗോളുകള്‍ കൂടി ലെസ്റ്റര്‍ ജയമുറപ്പിക്കുകയും ചെയ്തു.

ഇതോടെ മൂന്നാം സ്ഥാനത്ത് ഉള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 32 പോയിന്റും രണ്ടാം സ്ഥാനത്ത് ഉള്ള ലെസ്റ്ററിന് 38 പോയിന്റുമാണ് ലഭിച്ചത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 46 പോയിന്റുമുണ്ട്.

Top