പ്രീമിയര്‍ ലീഗ്: വിജയം തേടി ചെല്‍സിയും ലിവര്‍പൂളും ഇന്നിറങ്ങും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരങ്ങളില്‍ലിവര്‍പൂള്‍, ന്യൂകാസിലിനെയും ചെല്‍സി-വെസ്റ്റ് ഹാമിനെയും നേരിടും. ലിവര്‍പൂള്‍-ന്യൂകാസില്‍ മത്സരം വൈകിട്ട് അഞ്ച് മണിക്കാണ്. വെസ്റ്റ് ഹാം-ചെല്‍സി പോരാട്ടം രാത്രി പത്തിനും.ചെല്‍സി നാലാമതും വെസ്റ്റ് ഹാം അഞ്ചാമതും ലിവര്‍പൂള്‍ ഏഴാമതും ന്യൂ കാസില്‍ 15-ാം സ്ഥാനത്തുമാണ്.

ഇന്നലത്തെ മത്സരത്തില്‍ എവര്‍ട്ടണെതിരെ ആഴ്സണല്‍ തോല്‍വി വഴങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്സണലിനെ എവര്‍ട്ടണ്‍ പരാജയപ്പെടുത്തിയത്. ആഴ്സണല്‍ ഗോള്‍ കീപ്പര്‍ ലെനോയുടെ സെല്‍ഫ് ഗോളിലാണ് എവര്‍ട്ടണ്‍ മത്സരം ജയിച്ചത്.

മത്സരം അവസാനിക്കാന്‍ 14 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് എവര്‍ട്ടണ്‍ താരം റിച്ചാര്‍ലിസന്റെ ദുര്‍ബലമായ ഷോട്ട് ലെനോയുടെ കാലിലുരുമി സ്വന്തം പോസ്റ്റില്‍ പതിച്ചത്. ജയത്തോടെ എവര്‍ട്ടണ്‍ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സജീവമാക്കി. ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക് മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് ടീം.

 

Top