Premier Futsal: Mumbai, Kolkata start with wins

ചെന്നൈ ; പ്രീമിയര്‍ ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പിന് പ്രൗഢഗംഭീര തുടക്കം.വലിയ പുല്‍മൈതാനത്ത് മാത്രം കണ്ട കളിയെ ഇന്‍ഡോറിന്റെ ചുറ്റുവട്ടങ്ങളിലേക്ക് കൊണ്ടുവന്നപ്പോള്‍ രൂപവും ഭാവവും മാറി.

കളിനിയമങ്ങള്‍ പുതിയത്, കളിക്കാരുടെ എണ്ണവും കുറഞ്ഞു. പക്ഷേ, ഇന്ത്യക്കാരന്റെ മനസ്സുകള്‍ കീഴടക്കിയ ഫുട്ബാളിന്റെ ആവേശത്തില്‍ മാത്രം കുറവില്ല.

ആദ്യ മത്സരത്തില്‍ ഫുട്‌സാലിന്റെ ബ്രസീലിയന്‍ പെലെയായ ഫല്‍കാവോയുടെ ചെന്നൈക്ക് തോല്‍വിയോടെ തുടക്കം
ഇതിഹാസ താരങ്ങള്‍ ചെറു മൈതാനത്ത് പരസ്പരം ഏറ്റ് മുട്ടിയപ്പോള്‍ ജയം ഗിഗ്‌സിനും ക്രെസ്‌പോക്കുമൊപ്പം നിന്നു.

രണ്ടാം മത്സരത്തില്‍ ബ്രസീല്‍ ലോകചാമ്പ്യന്‍ ടീമംഗം റൊണാള്‍ഡീന്യോയുടെ ഗോവയെ അര്‍ജന്റീന മുന്‍ താരം ഹെര്‍നാന്‍ ക്രെസ്‌പോയുടെ കൊല്‍ക്കത്ത (4-2) തോല്‍പിച്ചു.

ചെന്നൈ-മുംബൈ മത്സരത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗോള്‍ പിറന്നത്. ഒമ്പതാം മിനിറ്റില്‍ മുംബൈയുടെ ഫോഗ്‌ളിയ പെനാല്‍റ്റിയിലൂടെ ചരിത്രത്തിലിടം നേടിയ ഗോള്‍ കുറിച്ചു.

ആഞ്ജലോട്ട് (11), കെവിന്‍ റമിറസ് (33) എന്നിവര്‍ മുംബൈക്കായി വലുകുലുക്കി. ഫില്‍ഹോ (34), ഫല്‍കാവോ (36) എന്നിവര്‍ ചെന്നൈക്കായി സ്‌കോര്‍ ചെയ്‌തെങ്കിലും കളിപിടിക്കാന്‍ കഴിഞ്ഞില്ല. പ്രായം വകവെക്കാതെ റ്യാന്‍ ഗിഗ്‌സ് കളംനിറഞ്ഞ് കളിച്ചും ആരാധക മനം കവര്‍ന്നു.

റൊണാള്‍ഡീന്യോയുടെ ഗോവക്കെതിരെ ആദ്യ 10 മിനിറ്റിനുള്ളില്‍ കൊല്‍ക്കത്ത ഗോള്‍ നേടി. പൗലയും മുഹമ്മദ് ഇസ്ലാമുമായിരുന്നു സ്‌കോറര്‍മാര്‍. ക്രെസ്‌പോ, മാര്‍ഷല്‍ എന്നിവര്‍ കൂടി ഗോളടിച്ചതോടെ പട്ടിക പൂര്‍ത്തിയായി. ഗോവക്കായി റാഫേലും സാന്‍േറാസും ഗോളടിച്ചു.

കൊച്ചിക്ക് ഇന്ന് അരങ്ങേറ്റം ശനിയാഴ്ച കേരള ടീമായ കൊച്ചി ആദ്യ മത്സരത്തിനിറങ്ങും. മുന്‍ സ്‌പെയിന്റയല്‍ മഡ്രിഡ് താരം മൈക്കല്‍ സല്‍ഗാഡോ നയിക്കുന്ന കൊച്ചി റ്യാന്‍ ഗിഗ്‌സിന്റെ മുംബൈയെ നേരിടും.

Top