Premier Futsal league ; Kochi chennai 4-4

ചെന്നൈ:പ്രീമിയര്‍ ഫുട്‌സാലില്‍ കൊച്ചി ചെന്നൈ മത്സരം സമനിലയില്‍. നാല് ക്വാര്‍ട്ടറുകളും പിന്നിട്ടപ്പോള്‍ ഇരു ടീമുകളും നാല് ഗോളുകള്‍ വീതം നേടി. ആദ്യ ക്വാര്‍ട്ടര്‍ മുതല്‍ മികച്ച രീതിയിലാണ് ഇരു ടീമുകളും കളിച്ചത്.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഗോള്‍ നേടി കൊച്ചി മുന്നിലെത്തി. എന്നാല്‍ അതേ ക്വാര്‍ട്ടറില്‍ തന്നെ ചെന്നൈ ഗോള്‍ മടക്കി ആദ്യ ക്വാര്‍ട്ടര്‍ സമനിലയിലാക്കി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ചെന്നൈ ലീഡ് ഉയര്‍ത്തി. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ കൊച്ചി ഗോള്‍ തിരിച്ചടിച്ചു.

എന്നാല്‍ മൂന്നാം ക്വാര്‍ട്ടര്‍ തികച്ചും ചെന്നൈക്ക് അനുകൂലമായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ വലയിലെത്തിച്ച ചെന്നൈ ഗോള്‍ നേട്ടം 42 ആക്കി ഉയര്‍ത്തി.

നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് കൊച്ചി ഒരു പടികൂടെ ചെന്നൈയുടെ സ്‌കോറിലേക്ക് അടുത്തു.

രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ കൊച്ചി താരം ചഗ്വാനോയുടെ വെടിയുണ്ട പോലുള്ള ഷോട്ട് ചെന്നൈ ഗോള്‍കീപ്പറിനെ കബളിപ്പിച്ച് വലയിലെത്തിയതോടെ മത്സരം സമനിലയിലായി. ആദ്യ മത്സരത്തില്‍ മുംബൈയെ 41 ന് കൊച്ചി തോല്‍പ്പിച്ചിരുന്നു.

Top