പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ചാമ്പ്യന്മാരായി ബെംഗളുരു റാപ്റ്റേഴ്സ്

ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ചാമ്പ്യന്മാരായി ബെംഗളുരു റാപ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സിനെയാണ് ബെംഗളുരു തോല്‍പ്പിച്ചത്. 4-2 എന്ന നിലയിലാണ് ബെംഗളുരു ജയം സ്വന്തമാക്കിയത്. അഞ്ചാം സീസണിലാണ് ബെംഗളുരു റാപ്റ്റേഴ്സ് ചാമ്പ്യന്മാരായത്.

ബെംഗളുരുവിന്റെ സായ് പ്രണീത്, തായ് സൂ യിങ് എന്നിവര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഈ ജയത്തോടെ രണ്ടു സീസണുകളില്‍ ചാമ്പ്യന്‍പട്ടം നേടുന്ന ആദ്യ ടീം എന്ന സ്ഥാനവും ബെംഗളുരുവിന് ലഭിച്ചു.

പുരുഷ സിംഗിള്‍സ് മത്സരമായിരുന്നു ആദ്യം നടന്നത്. മത്സരത്തില്‍ ബെംഗളുരുവിന്റെ സായ് പ്രണീത് വാരിയേഴ്സിന്റെ ലീ ചൗക്ക് ഇയുവിനെയാണ് കീഴടക്കിയത്. സ്‌കോര്‍ 14-15, 15-9, 15-3. അരുണ്‍ ജോര്‍ജ് റിയാന്‍ ഔഗങ് സഖ്യത്തെ ബോദിന്‍ ഇസര, ലീ യോങ് ഡീ സഖ്യമാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ നില 15-11, 13-15, 15-14.

Top