സിറ്റിക്കും, ലിവര്‍പൂളിനും യുണൈറ്റഡിനും വിജയത്തിളക്കം ടോട്ടനം സമനിലയിലും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിക്കും, ലിവര്‍പൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെല്‍സിക്കും വിജയത്തിളക്കം. അതേസമയം ടോട്ടനം സമനിലയിലാവുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ സിറ്റി വിജയം സ്വന്തമാക്കിയത് ഷെഫ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ്. സിറ്റി പരാജയപ്പെടുത്തിയത് ക്ലോപ്പിന്റെ ലിവര്‍പ്പൂള്‍ ശക്തരായ വോള്‍വ്‌സിനെയാണ്.

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം കൈവരിച്ചത് ബേണ്‍ലി എഫ്‌സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ്. പിന്നീട് ഏറ്റുമുട്ടിയ
ചെല്‍സി ആഴ്‌സനലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. താമി എബ്രഹാമിലൂടെ രണ്ടാം ഗോള്‍ നേടിയ ചെല്‍സി മത്സരത്തില്‍ മികച്ച വിജയം നേടുകയും ചെയ്തു. നോര്‍വിച്ച് സിറ്റിക്കെതിരെ ടോട്ടനം സമനില വഴങ്ങുകയും ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമാണ് അടിച്ചത്.

Top