ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രം വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്

റുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം.
കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി.രാഘുനാഥന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ബാലു വര്‍ഗീസ്, ലിജോ മോള്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

അശോകന്‍ ചെരുവിലിന്റെ ചെറുകഥയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തിന്റെ കഥപറയുന്ന ചിത്രമാണ് പ്രേമസൂത്രം.

ആദ്യ റിലീസ് തിയ്യതി ഏപ്രില്‍ 27 നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. പിന്നിട് അത് മാറ്റിയതായിരുന്നു. മലയാളികള്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാണുന്നത്.

Top