ജിജു അശോകന്‍ ചിത്രം പ്രേമസൂത്രത്തിലെ പുതിയ വിഡിയോ ഗാനം കാണാം

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. റംഷി അഹമ്മദാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍വിനോദ്, ധര്‍മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍ കരമന, വിഷ്ണുഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോഡേവിഡ്, കുഞ്ഞൂട്ടി, ചേതന്‍, ലിജോമോള്‍, അനുമോള്‍, അഞ്ജലി ഉപാസന, നീരജ, മറിമായം മഞ്ജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

Top