‘പ്രേമലു’ ഇനി തെലുങ്കിലേക്ക് ; തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി രാജമൗലിയുടെ മകന്‍

പ്രേമലു’വിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയ. മലയാള സിനിമയില്‍ കാര്‍ത്തികേയ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുന്നു എന്നതിന്റെ സൂചനയായി ഇതിനെ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒടിടി പ്ലേ റിപ്പോര്‍ട്ടനുസരിച്ച് വന്‍ തുകയ്ക്കാണ് കാര്‍ത്തികേയ ചിത്രത്തിന്റെ റൈറ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

മൂന്ന് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് പ്രേമലു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു. സിനിമ ആഗോളതലത്തില്‍ നേരത്തെ തന്നെ 50 കോടി ക്ലബില്‍ എത്തിയിരുന്നു. ബോക്‌സ് ഓഫീസില്‍ വമ്പന്‍ റിലീസുകള്‍ വന്നിട്ട് പോലും പ്രേമലുവിന് കാര്യമായ കോട്ടമൊന്നും തെറ്റിയിട്ടില്ല എന്നത് ശ്രദ്ദേയമാണ്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിര്‍മ്മിച്ചത്.

Top