പ്രേം നസീര്‍ സ്വന്തം നാട്ടില്‍ നിര്‍മ്മിച്ച വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍

Prem nasir

ചിറയിന്‍കീഴ്: മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീര്‍ നിര്‍മ്മിച്ച സ്വന്തം നാട്ടില്‍ വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടത്.

1958ലായിരുന്നു കലാ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ വായനശാലക്ക്​ തറക്കല്ലിട്ടത്​. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു.

0894f211-ff14-4f9e-a99c-3bbb547f1bc7

ഒരു നാടിനെ തന്നെ അപമാനിക്കുന്ന രീതിയിൽ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും അറിയിച്ചു.

കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top