ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത സുനിലിന്റെ ശരീരത്തില്‍ ഇടിയോ ചതവോ ഏറ്റിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

കോട്ടയം : ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളില്‍ സുനില്‍ കുമാറിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ശരീരത്തില്‍ ഇടിയോ ചതവോ ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം ദമ്പതികള്‍ക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത രാജേഷിനോടും പൊലീസ് പണം ചോദിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. രാജേഷും എട്ട് ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞതായി രാജേഷിന്റെ അമ്മ ഒരു ചാനലിനോട് പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്റ്റേഷനില്‍ ചെന്നു. അപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരം അറിഞ്ഞതെന്നും വിജയമ്മ പറഞ്ഞു.

Top