കൊടകര കുഴല്‍പ്പണ കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുഴല്‍പ്പണകേസില്‍ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇടപെടണമെന്ന് ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലിം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണം തുടങ്ങിയ ഇഡി പൊലീസില്‍ നിന്ന് എഫ്ഐആര്‍ വിവരങ്ങളും ശേഖരിച്ചു. കേസില്‍ വിദേശ ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top