ഗര്‍ഭിണിയായി കൃതി; ‘മിമി’യിലെ ചിത്രങ്ങള്‍ ചോര്‍ന്നു

കൃതി സനോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് മിമി. ചിത്രത്തിലെ ഫോട്ടോകളൊക്കെ നേരത്തെ തന്നെ തരംഗമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫോട്ടോ ചോര്‍ന്നിരിക്കുകയാണ്. ഗര്‍ഭിണിയുടെ വേഷത്തിലുള്ള കൃതി സനോണിന്റെ ഫോട്ടോയാണ് ചോര്‍ന്നിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് ലക്ഷ്മണ്‍ ഉതേകര്‍ ആണ്. ചിത്രത്തിനായി കൃതി 15 കിലോ ഭാരം വര്‍ദ്ധിപ്പിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ഏറ്റവും പ്രാധാന്യമുള്ള വേഷമാണെന്നും കഥാപാത്രമായി മാറുന്നത് തന്നെ വേറിട്ട അനുഭവമാണെന്നും കൃതി പറഞ്ഞിരുന്നു.

Top