ഗര്‍ഭിണിക്ക് എയ്ഡ്‌സ് ബാധ : രക്തം നല്‍കിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ : എച്ച്ഐവി ബാധയുള്ള രക്തം കയറ്റിയതിനെ തുടര്‍ന്ന് ഗര്‍ഭിണിക്ക് എയ്ഡ്‌സ് ബാധിച്ച സംഭവത്തില്‍ രക്തം നല്‍കിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എലിവിഷം കഴിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്തം നല്‍കിയ യുവാവിന് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉണ്ടെന്ന് രണ്ടു വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് മറച്ച് വെച്ചാണ് യുവാവ് രക്തം നല്‍കിയത്. യുവാവിന്റെ രക്തമെടുക്കും മുന്‍പ് ലാബ് ടെക്നീഷ്യന്മാര്‍ പരിശോധന നടത്തിയിട്ടില്ലെന്നാണ് നിഗമനം. ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയതായി ആരോപിച്ച് മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.യുവതിക്കും ഭര്‍ത്താവിനും വേണ്ട സാമ്പത്തിക സഹായം നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. എയ്ഡ് ബാധയുള്ള യുവാവിനും ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നല്‍കിയിരുന്നതായിരുന്നു.

വിവരം അറിയിച്ച് യുവാവിനെ ബന്ധപ്പെട്ടെങ്കിലും അയാള്‍ അവഗണിച്ചു. പിന്നീടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എയ്ഡ് ബാധിച്ച യുവതിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും ഭാര്യ ചികിത്സാ സഹായം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു.

Top