pregnant woman murdered case;The accused arrested

കോട്ടയം : അതിരമ്പുഴയില്‍ ഗര്‍ഭിണിയെ കൊന്ന് ജഡം റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയില്‍.

ഗാന്ധിനഗര്‍ സ്വദേശി ബഷീറാണ് പിടിയിലായത്. ആറന്മുള സ്വദേശിയാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന.

യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്കു പിന്നിലേറ്റ ചതവും ശ്വാസംമുട്ടിച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍കുട്ടിയാണ് ഗര്‍ഭത്തിലുണ്ടായിരുന്നത്. കുട്ടിയും മരിച്ചനിലയിലായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറുമണിയോടെ അതിരമ്പുഴ-ഒറ്റക്കപ്പലുമാവ്-അമ്മഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തിലാണു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

പുതപ്പും പോളിത്തീന്‍ കവറും ഉപയോഗിച്ചു മൂടിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ മൃതദേഹം മൂടിയിരുന്ന പോളിത്തീന്‍ കവര്‍ ആന്‍ജിയോഗ്രാം കിറ്റിനൊപ്പം ലഭിക്കുന്നതാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

Top