pregnant woman in cash queue forced to deliver baby inside bank

കാണ്‍പൂര്‍: പണം പിന്‍വലിക്കാനെത്തിയ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു. കാണ്‍പൂരിലുള്ള സര്‍വേഷാ എന്ന യുവതിയാണ് ബാങ്കിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

സപ്തംബറില്‍ ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാരം വാങ്ങാനായി ബാങ്കിലെത്തിയപ്പോഴായിരുന്നു യുവതി പ്രവസവത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.

യുവതിയെ ആസ്പത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സഹായം അഭ്യര്‍ഥിച്ചെങ്കിലും വാഹനം സമയത്ത് ലഭ്യമായില്ല. തുടര്‍ന്ന് ബാങ്കിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ബാങ്കിനുള്ളില്‍ തന്നെ പ്രസവത്തിന് അവസരമൊരുക്കുകയായിരുന്നു.

പിന്നീട് പോലീസ് സഹായത്തോടെ ഇവരെ ആസ്പത്രിയിലേക്ക് മാറ്റി.

Top