മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ പുലിക്ക് ദാരുണാന്ത്യം

താനെ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ പുലി അജ്ഞാത വാഹനം ഇടിച്ച് ചത്തു. താനെ ജില്ലയിലെ മിറ ഭയന്ദറിലെ കാഷിമിറയിലാണ് സംഭവം. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ വെച്ചാണ് വാഹനം പുലിയെ ഇടിച്ചു തെറിപ്പിച്ചത്. പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ഞായറാഴ്ച രാവിലെയാണ് പുലിയെ കണ്ടെത്തിയത്.

പുലിയെ ഉടന്‍ തന്നെ സജ്ഞയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെ റെസ്‌ക്യൂ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പുലിയുടെ ഉദരത്തില്‍ മൂന്ന് കുഞ്ഞുങ്ങളുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Top