ബസ് കയറാൻ ഓടുന്നതിനിടെ സാരിയിൽ ചവിട്ടി വീണ ഗർഭിണിയായ നഴ്സിന്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ ബസ് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പേരാവൂർ വാരപ്പിടികയിൽ ആണ് അപകടം ഉണ്ടായത്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യയാണ് മരിച്ചത്. 26 വയസ്സായിരുന്നു.

ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ.

Top