ഗർഭിണിയായ മലയാളി യുവതിക്ക് യുഎസിൽ ഭർത്താവിന്റെ വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടൺ: അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഭർത്താവാണ് കോട്ടയം ഉഴവൂർ സ്വദേശിയായ മീരയെ വെടിവച്ചത്. ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം.

അമൽ റെജിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഉഴവൂരിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു.

 

Top