ഗര്‍ഭിണികള്‍ക്ക് കേരളത്തില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് ഗര്‍ഭിണികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഗര്‍ഭിണികള്‍ മതിയായ ചികിത്സാ രേഖകള്‍ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറുടെ അനുമതി മുന്‍കൂര്‍ വാങ്ങണം. അംഗീകാരമുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ ചികിത്സാര്‍ഥം സമീപിച്ചതിന്റെ രേഖകള്‍ ഗര്‍ഭിണികള്‍ കൈവശം സൂക്ഷിക്കണം.

റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടറുടെ സാക്ഷ്യപത്രവും പ്രസവത്തീയതിയും രേഖകളിലുണ്ടാകണം. താമസസ്ഥലത്തെ അധികൃതര്‍ നല്‍കിയ അനുമതി പത്രവും യാത്രക്കാരിയുടെ കയ്യിലുണ്ടാകണം. ഗര്‍ഭിണിക്കൊപ്പം വാഹനത്തിന്റെ ഡ്രൈവറുള്‍പ്പടെ മൂന്നു പേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഒപ്പം സഞ്ചരിക്കുന്നുണ്ടെങ്കില്‍ പ്രത്യേകം അനുമതി വേണം. എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. ചികിത്സ ആവശ്യങ്ങള്‍ക്കും ബന്ധുക്കളുടെ മരണത്തിനും കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് യാത്രാനുമതി നല്‍കുന്നത് സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളുണ്ട്.

Top