കിടപ്പാടത്തിനായി സമരം ചെയ്ത പ്രീത ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു

Preetha Shaji

കൊച്ചി : ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാതിരിക്കാനായി ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ വീട്ടമ്മ പ്രീത ഷാജി ഉള്‍പ്പെടെ പന്ത്രണ്ടു പേരെ അറസ്റ്റു ചെയ്തു. ജപ്തി നടപടി തടസ്സപ്പെടുത്തിയതിനാണ് ഇവരെ അറസ്റ്റു ചെയ്ത് നീക്കിയത്.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു സമരം ചെയ്യാന്‍ തീരുമാനിച്ചത്. പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്.

പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വീണ്ടും അനുവാദം കൊടുത്തത്. മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ലേലത്തില്‍ വിറ്റ സ്ഥലം വാങ്ങിയ ആളാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Top