Precautions being taken to prevent honeytrap cases: Manohar Parrikar

ജയ്പൂര്‍: രാജ്യത്തെ സൈനിക ഉദ്യോഗസ്ഥര്‍ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.

പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരര്‍ മലയാളിയായ വ്യോമസേനാ ഉദ്യോഗസ്ഥന്‍ രഞ്ജിത്തില്‍ നിന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി വിവരങ്ങള്‍ ചോര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഇത്തരം ചാരവൃത്തികള്‍ ഉന്നതതലത്തില്‍ നടക്കുന്നതായി കരുതുന്നില്ല. എന്നാല്‍, താഴെത്തട്ടില്‍ നടക്കുമ്പോള്‍ മാത്രമാണ് ഇവ വെളിച്ചത്തു വരുന്നത്. ഇതുപോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാഗ്രതയോടെ ഇരുന്നാല്‍ നമുക്ക് ഇത്തരം ചതിക്കുഴികളെ മറികടക്കാവുന്നതേയുള്ളൂ. പരിശീലന സമയത്തും മറ്റും ഇതേക്കുറിച്ച് ജാഗ്രത ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. സൈനിക ഉദ്യോഗസ്ഥര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top