ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം

australia

ഓസ്‌ട്രേലിയ: ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. നാല് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചത്. രണ്ടു ഗോള്‍ നേടിയ മാത്യു ലെക്കിയാണ് ഓസ്‌ട്രേലിയയുടെ വിജയം അനായാസമാക്കിയത്.

ആദ്യ ലോകകപ്പ് പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയ പതുക്കെയാണ് മത്സരം തുടങ്ങിയത്. കളിയുടെ 32ആം മിനുട്ടിലാണ് മാത്യു ലെക്കി ഓസ്‌ട്രേലിയയുടെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തിയോടെ ചെക്ക് ഗോള്‍ മുഖം ആക്രമിച്ച ഓസ്ട്രലിയ ആന്‍ഡ്രൂ നബോട്ടിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു. താരത്തിന്റെ ആദ്യ ഇന്റര്‍നാഷണല്‍ ഗോളായിരുന്നു ഇത്.

Top