പ്രീ സീസണ്‍ പരിശീലനത്തിന് എത്തിയില്ല; നെയ്മറിനെതിരെ നടപടിക്കൊരുങ്ങി പിഎസ്ജി

ടീമിന്റെ പ്രീ സീസണ്‍ പരിശീലനത്തിന് എത്താതിരുന്ന നെയ്മറിനെതിരെ നടപടിക്കൊരുങ്ങി ക്ലബ്ബ് അധികൃതര്‍. പരിശീലനത്തിന് എത്തില്ലെന്ന കാര്യം നെയ്മര്‍ നേരത്തെ അറിയിച്ചില്ലെന്നും അത് കൊണ്ടുതന്നെ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് പി എസ് ജി വ്യക്തമാക്കിയിരിക്കുന്നത്. നെയ്മര്‍ ഈ സീസണില്‍ ബാഴ്‌സയിലേക്ക് തിരിച്ച് പോയേക്കും എന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ നടപടി.

അതേ സമയം നെയ്മറെ ടീമിലെത്തിക്കാന്‍ പല തരത്തിലുള്ള ഓഫറുകള്‍ ബാഴ്‌സലോണ മുന്നോട്ട് വെച്ചെങ്കിലും അതിലൊന്നും പി എസ് ജി തൃപ്തരല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ബാഴ്‌സയിലേക്ക് പോകുന്ന കാര്യത്തില്‍ ഇതേ വരെ ഒരു ഉറപ്പും ഇല്ലാതിരുന്നിട്ടും നെയ്മര്‍ പി എസ് ജിയുടെ പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Top