പ്രീപെയ്ഡ് സിം കാര്‍ഡിന്റെ മാതൃകയില്‍ വൈദ്യുത മീറ്ററുകള്‍; 2019 ഏപ്രില്‍ ഒന്ന് മുതല്‍

bulb

രാജ്യത്തെ വൈദ്യുത മീറ്ററുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ പ്രീപെയ്ഡാക്കാന്‍ നീക്കം ഏപ്രില്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് സിം കാര്‍ഡിന്റെ മാതൃകയില്‍ ആവശ്യാനുസരണം റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനമായി വൈദ്യുതിയെ മാറ്റാനാണ് ഔദ്യോഗിക നിര്‍ദേശം. കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്‍.കെ. സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈദ്യുതി ഉപയോഗത്തിന്റെ ബില്ലുകള്‍ കൃത്യമായി വിതരണംചെയ്യുന്നതിലും തുക ഈടാക്കുന്നതിലുമുള്ള തടസ്സങ്ങളും ഉയര്‍ന്ന ബില്‍ നിരക്കിനെച്ചൊല്ലിയുള്ള പരാതിയും വര്‍ധിച്ചു വന്നതോടെയാണ് പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറാന്‍ സര്‍ക്കാരിന്റെ തീരുമാനം.

പുതിയ പദ്ധതി അനുസരിച്ച് ഒരുമാസത്തേക്ക് നിശ്ചിത തുക നല്‍കേണ്ട. വൈദ്യുതി ഉപയോഗിച്ച ദിവസങ്ങള്‍ക്കോ മണിക്കൂറുകള്‍ക്കോ ഉള്ള നിരക്ക് നല്‍കിയാല്‍മതിയാകും. പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് പുതിയ നടപടി സാമ്പത്തികലാഭമുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

Top