അസ്യൂസ് റോഗ് ഫോൺ 5 പ്രീ-ഓർഡറുകൾ ഫ്ലിപ്കാർട്ടിൽ ആരംഭിക്കും

സ്യൂസ് റോഗ് ഫോൺ 5 ഏപ്രിൽ 15 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് പ്രീ-ഓർഡർ ചെയ്യാവുന്നതാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയ്, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ പോലുള്ള പ്രധാന സവിശേഷതകളോടെയാണ് റോഗ് ഫോൺ 5 സീരീസ് കഴിഞ്ഞ മാസം ആദ്യം അവതരിപ്പിച്ചത്. വാനില റോഗ് ഫോൺ 5 നൊപ്പം അസ്യൂസ് റോഗ് ഫോൺ 5 പ്രോ, അൾട്ടിമേറ്റ് വേരിയന്റുകളും, വിവിധ കോൺഫിഗറേഷനുകളിലും, പിന്നിലായി ഒരു സെക്കൻഡറി ഡിസ്പ്ലേയും അവതരിപ്പിച്ചു.

8 ജിബി + 128 ജിബി സ്റ്റോറേജ് വരുന്ന അസ്യൂസ് റോഗ് ഫോൺ 5 ന് 49,999 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 57,999 രൂപയുമാണ് വില വരുന്നത്. ഏപ്രിൽ 15 മുതൽ ഉച്ചയ്ക്ക് 12:00 മണിക്ക് ഫ്ലിപ്കാർട്ട് വഴി ഈ സ്മാർട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടും ഔദ്യോഗിക വെബ്‌സൈറ്റും സൂചിപ്പിക്കുന്നത് പോലെ അസ്യൂസ് റോഗ് ഫോൺ 5, റോഗ് ഫോൺ 5 പ്രോ എന്നിവ ഏപ്രിൽ 15 മുതൽ വിൽ‌പനയ്‌ക്ക് ലഭ്യമാക്കുവാൻ തീരുമാനിച്ചിരുന്നെങ്കിലും അസ്യൂസ് അത് മാറ്റി വച്ചതായി പറയുന്നു.

Top