ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുടെ പ്രീ ഓര്‍ഡറുകള്‍ ഇന്ന് മുതല്‍

പ്പിള്‍ ഐഫോണ്‍ 12 സീരീസിലെ ഫോണുകളായ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുടെ വില്‍പ്പന ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയില്‍ ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് ഫോണുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാം.
ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രീ ബുക്കിങ് നവംബര്‍ 6 മുതല്‍ ആരംഭിക്കും. ഇരു ഡിവൈസുകളും നവംബര്‍ 13നാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

ഐഫോണ്‍ 12ന്റെ 64 ജിബി മോഡലിന് 79,900 രൂപയാണ് ഇന്ത്യയില്‍ വില. ഈ ഡിവൈസിന്റെ 128 ജിബി മോഡലിന് 84,900 രൂപ വിലയുണ്ട്. ഹൈ എന്‍ഡ് വേരിയന്റായ 256 ജിബി മോഡലിന് 94,900 രൂപയാണ് വില. ഐഫോണ്‍ 12 പ്രോയുടെ 128 ജിബി വേരിയന്റിന് 119,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 129,900 രൂപ വിലയുണ്ട്. ഈ ഡിവൈസിന് 512 ജിബി സ്റ്റോറേജുള്ള വേരിയന്റിനും ലഭ്യമാണ്. ഈ മോഡലിന് 149,900 രൂപയാണ് വില.

രണ്ട് ഫോണുകളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കും. ഐഫോണ്‍ 12 വാങ്ങുന്നവര്‍ക്ക് എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡില്‍ 6,000 ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. ഐഫോണ്‍ 12 പ്രോയില്‍ 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. രണ്ട് ഡിവൈസുകള്‍ക്കും 6 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ ലഭിക്കും. എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് രണ്ട് ഡിവൈസുകള്‍ക്കും 1,500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. രണ്ട് ഫോണുകളും ഒക്ടോബര്‍ 30 മുതല്‍ എല്ലാ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ലഭ്യമാകും.

ഐഫോണ്‍ 12 ഉം ഐഫോണ്‍ 12 പ്രോയും ഡിസ്‌പ്ലെയുടെ കാര്യത്തില്‍ സാമാനത പുലര്‍ത്തുന്നു. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഇരു ഡിവൈസുകളിലും പായ്ക്ക് ചെയ്യുന്നത്. ഐഫോണ്‍ 12 പ്രോയില്‍ ഒരു സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് ഉള്ളത്. പുതിയ എ14 ബയോണിക് പ്രോസസറാണ് രണ്ട് ഡിവൈസുകള്‍ക്കും കരുത്ത് നല്‍കുന്നത്. ഐഒഎസ് 14ലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഐഫോണ്‍ 12ല്‍ ഡ്യുവല്‍-റിയര്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ എഫ് / 2.4 അപ്പേര്‍ച്ചറുള്ള 12 എംപി അള്‍ട്രാ-വൈഡ് ലെന്‍സും എഫ് / 1.6 അപ്പര്‍ച്ചറുള്ള 12 എംപി ലെന്‍സുമാണ് ഉള്ളത്. ഐഫോണ്‍ 12 പ്രോയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 12 എംപി വൈഡ് ലെന്‍സ്, 12 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. രണ്ട് ഡിവൈസുകളും 5ജി കണക്റ്റിവിറ്റിയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

Top