ദിലീപിന്റെ നായികയായി വീണ്ടും പ്രയാഗ മാര്‍ട്ടിന്‍

ദിലീപിനൊപ്പം വീണ്ടും നായികയായി പ്രയാഗാ മാര്‍ട്ടിന്‍. ചരിത്രവിജയമായ രാമലീലയില്‍ ദിലീപിന്റെ നായികയായിരുന്നു പ്രയാഗ. ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. മംമ്താ മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് മറ്റ് നായികമാര്‍.

ബാങ്കോക്കില്‍ ‘പ്രൊഫ. ഡിങ്കന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. രാമചന്ദ്രബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുവര്‍ഷപ്പിറ്റേന്നായിരിക്കും ദിലീപും സംഘവും കൊച്ചിയില്‍ തിരിച്ചെത്തുക.

ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേല്‍, വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം, റാഫിയുടെ രചനയില്‍ ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, ജോഷി ഉദയകൃഷ്ണ ടീം ഒരുക്കുന്ന റണ്‍വേയുടെ രണ്ടാംഭാഗമായ വാളയാര്‍ പരമശിവം എന്നിവയാണ് ദിലീപിന്റെ മറ്റു ചിത്രങ്ങള്‍.

Top