‘തലൈവി’ ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍; വൈറലായി ഫോട്ടോസ്

സൈമ അവാര്‍ഡ് (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്) നിശയില്‍ എത്തിയ നടി പ്രയാഗ മാര്‍ട്ടിന്റെ ഗെറ്റപ്പാണ് കോളിവുഡിലെ ചര്‍ച്ച. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷത്തിലാണ് പ്രയാഗ ചടങ്ങിനെത്തിയത്.

ചുവപ്പും കറുപ്പും കരകളുള്ള സാരി അണിഞ്ഞ് ചുവപ്പ് വട്ടപ്പൊട്ടുമായി ജയലളിതയുടേതിനു സമാനമായ ലുക്കിലാണ് പ്രയാഗ റെഡ് കാര്‍പറ്റില്‍ തിളങ്ങിത്. ജയലളിതയുടെ ജീവിതം പറയുന്ന ‘തലൈവി’ ചിത്രം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്ത അതേവാരം തന്നെ ‘തലൈവി’ ഗെറ്റപ്പില്‍ പ്രയാഗ എത്തിയത് മറ്റുള്ളവര്‍ക്കും കൗതുകമായി. തലൈവി സിനിമയില്‍ കങ്കണയാണ് ജയലളിതയെ അവതരിപ്പിക്കുന്നത്.

നവരസ എന്ന നെറ്റ്ഫ്ളിക്സ് ആന്തോളജിയിലെ ഗിറ്റാര്‍ കമ്പി മേലെ നിണ്‍ട്ര് എന്ന ചിത്രത്തിലാണ് പ്രയാഗ ഒടുവില്‍ വേഷമിട്ടത്.

 

Top