കരുണാനിധി ഉടന്‍തന്നെ സുഖം പ്രാപിക്കട്ടെ ; ആശംസ അറിയിച്ച് മോദി

ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ ആരോഗ്യനില ഉടന്‍തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് എം.കെ.സ്റ്റാലിനുമായും കനിമൊഴിയുമായും താന്‍ സംസാരിച്ചെന്നും, എല്ലാതരത്തിലുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് തന്റെ ട്വിറ്ററില്‍ മോദി വ്യക്തമാക്കി.

ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയെ കഴിഞ്ഞ ദിവസം ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്ന് പനിയുണ്ടായതായും ഇതിനുളള ചികിത്സയിലാണ് കരുണാനിധിയെന്നുമാണ് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇവിടേക്ക് പ്രമുഖ നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഒഴുക്കാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ ഇന്നലെ അറിയിച്ചിരുന്നു.

Top