ഭക്ഷ്യവിഷബാധയേറ്റ് ഹയര്‍ സെക്കന്‍ഡറി അധ്യാപിക മരിച്ചു

കൊല്ലം: ഭക്ഷ്യവിഷബാധയേറ്റ് ഹയര്‍ സെക്കന്‍ഡറി അധ്യാപിക മരിച്ചു. മയ്യനാട് എച്ച്എസ്എസിലെ ഹിന്ദി അധ്യാപിക പരവൂര്‍ പൊഴിക്കര സ്വദേശി എസ്. ബിന്ദു (35) ആണ് മരിച്ചത്.

ഇന്ന് രാവിലെ ചെമ്മീന്‍ ബിരിയാണി കഴിച്ചതിന് ശേഷം ബിന്ദു സ്‌കൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Top