വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് പരാതി

Pravin Togadia

അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് പരാതി. രാവിലെ പത്ത് മണിയോടെയാണ് ഗുജറാത്തില്‍ വെച്ച് കാണാതായത്.

രാജസ്ഥാനില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ ഭാഗമായി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി എത്തിയപ്പോഴാണ് കാണായത്.

എന്നാല്‍ തൊഗാഡിയ ഒളിവില്‍ പോയതാണെന്നാണ് പൊലീസ് ആരോപിക്കുന്നു.

തൊഗാഡിയയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വി എച്ച് പി പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ തൊഗാഡിയയെ രാജസ്ഥാന്‍ പൊലീസ് ടീം അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ അഹമ്മദാബാദില്‍ കണ്ടെത്തിയില്ലെന്നും പൊലീസ് അറിയിച്ചു.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന തൊഗാഡിയ ഈ സുരക്ഷ ഒഴിവാക്കിയാണ് വസതിയില്‍ നിന്നും പോയത്. മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്.

വി.എച്ച്‌.പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണെന്നും സംഘടനയുടെ ഗുജറാത്ത് ഘടകം ജനറല്‍ സെക്രട്ടറി രണ്‍ചൂഢ് ഭര്‍വാട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തെ പോലീസ് അറസ്റ്റു ചെയ്തുവോ ഇല്ലയോ എന്നകാര്യം ഇനിയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top