ലെ​ഗ് സ്പി​ന്ന​ര്‍ പ്രവീണ്‍ ദുബെ ഇനി ഡല്‍ഹി ക്യാപിറ്റല്‍സില്‍

ദുബായ് : ലെ​ഗ് സ്പി​ന്ന​ര്‍ പ്ര​വീ​ണ്‍ ദു​ബെ​യെ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ടീ​മി​ലെ​ത്തി​ച്ചു. യു.പി സ്വദേശിയായ ദുബെ നിലവില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്. കൈ​ വി​ര​ലി​ന് പ​രി​ക്കേ​റ്റ അ​മി​ത് മി​ശ്ര​യ്ക്ക് പ​ക​ര​മാ​യാ​ണ് ദു​ബെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീ​മി​ലെ​ത്തു​ന്ന​ത്.

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീ​മി​ല്‍ 2016-17 സീ​സ​ണു​ക​ളി​ല്‍ അം​ഗ​മാ​യി​രു​ന്നെ​ങ്കി​ലും ഒ​രു മ​ത്സ​രം പോ​ലും കളിച്ചി​രു​ന്നി​ല്ല. സ​ന്ദീ​പ് ല​മി​ച്ചാ​നെ, ആ​ര്‍.​അ​ശ്വി​ന്‍, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, എ​ന്നീ സ്പി​ന്ന​ര്‍​മാ​ര്‍ വ്യക്തിമുദ്ര പതിപ്പിച്ച ക്യാ​പി​റ്റ​ല്‍​സി​ലേ​ക്കാ​ണ് ദു​ബെ കൂ​ടി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ചാമ്പ്യന്മാരായ ക​ര്‍​ണാ​ട​ക​യ്ക്കാ​യി എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും ആ​റ് വി​ക്ക​റ്റ് ആണ് ദുബെ നേടിയത്.

Top