ശബരിമല സ്ത്രീപ്രവേശനം; വിധി നടപ്പാക്കിയാല്‍ രാജ്യം മുഴുവന്‍ ആളിക്കത്തുമെന്ന് തൊഗാഡിയ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. വിധി നടപ്പാക്കിയാല്‍ രാജ്യം മുഴുവന്‍ ആളിക്കത്തുമെന്നാണ് തൊഗാഡിയ പറയുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ഒക്ടോബര്‍ 17ന് രാത്രി മുതല്‍ 18 ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തുമെന്നും ഹര്‍ത്താല്‍ കേരളത്തിലാണെങ്കിലും രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി.

ക്ഷേത്ര വിമോചനമാണ് സംഘടന ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരത്ത് ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ശബരിമല രക്ഷായാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും വഷിയത്തില്‍ ഉടന്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

Top