മോദിയെ എതിര്‍ത്തു; പ്രവീണ്‍ തൊഗാഡിയയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി

thogadia

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രവീണ്‍ തൊഗാഡിയയെ മാറ്റി. പകരം അലോക് കുമാര്‍ പുതിയ വിഎച്ച്പി പ്രസിഡന്റാകും.

വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷക്കാര്‍ പരാജയപ്പെട്ടിരുന്നു. അതേസമയം, മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി വി.എസ്. കോക്‌ജെ വന്‍ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെയാണ് തൊഗാഡിയയെ പുറത്താക്കി കോക്‌ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിച്ചത്.

അശോക് ചൗഗാലെയെ പുതിയ രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 54 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിഎച്ച്പിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

Top