വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈറ്റ്

കുവൈറ്റ്: 65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈറ്റ്. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നതിനും, നിലവില്‍ കുവൈറ്റില്‍ ഉള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിനും, മാറ്റുന്നതിനും, ഡിപ്ലോമ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സാമൂഹിക തൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

അതിവൈദഗ്ധ്യം ആവശ്യമായ ചില ജോലികളില്‍ വര്‍ക്ക് പെര്‍മിറ്റ് ബാധകമാക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്കിലും 65 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പുതിയ നിബന്ധന കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

Top