പ്രവാസികളുടെ മടക്കം ഏഴ് ദിവസങ്ങളിലായി; വിമാന സര്‍വീസ് ഷെഡ്യൂള്‍പുറത്ത് വിട്ട് കേന്ദ്രം

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് പ്രവാസികളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ആദ്യ 7 ദിവസത്തേക്കുള്ള പട്ടികയില്‍ 64 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നായി 14800 ആളുകളെയാണ് ഈ വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കുക.

ആദ്യദിവസം യുഎഇയിലെ അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് 200 യാത്രക്കാരുമായും ദുബായില്‍നിന്ന് കോഴിക്കോട്ടേക്കും (200) സര്‍വീസ് ഉണ്ടാകും. സൗദിയിലെ റിയാദില്‍നിന്ന് കോഴിക്കോട്ടേക്കും (200) ഖത്തറില്‍നിന്ന് കൊച്ചിയിലേക്കും (200) സര്‍വീസുണ്ട്. ലണ്ടന്‍- മുംബൈ (250), സിംഗപ്പൂര്‍- മുംബൈ (250), ക്വാലാലംപൂര്‍- ഡല്‍ഹി (250), സാന്‍ഫ്രാന്‍സിസ്‌കോ മുംബൈ വഴി ഹൈദരാബാദ് (300), മനില അഹമ്മദാബാദ് (250), ധാക്ക ശ്രീനഗര്‍ (200) എന്നിവയാണ് ആദ്യ ദിവസത്തെ മറ്റു സര്‍വീസുകള്‍.

രണ്ടാം ദിവസം ബഹ്റൈന്‍ – കൊച്ചി (200), ദുബായ്- ചെന്നൈ (2 സര്‍വീസ്, 200 വീതം), ക്വാലാലംപൂര്‍ – മുംബൈ (250), ന്യൂയോര്‍ക്ക്- മുംബൈ വഴി അഹമ്മദാബാദ് (300), ധാക്ക-ഡല്‍ഹി (200), കുവൈത്ത് ഹൈദരാബാദ് (200), സിംഗപ്പൂര്‍- അഹമ്മദാബാദ് (250), ലണ്ടന്‍- ബെംഗളൂരു (250) എന്നിങ്ങനെ സര്‍വീസ് നടത്തും.

മൂന്നാം ദിവസം കുവൈത്ത് കൊച്ചി (200), മസ്‌കത്ത്- കൊച്ചി (250), റിയാദ്- ഡല്‍ഹി (200), ക്വാലാലംപൂര്‍- തൃച്ചി (250), ചിക്കാഗോ- മുംബൈ വഴി ചെന്നൈ (300), ധാക്ക- മുംബൈ (200) മനില- മുംബൈ (250), ലണ്ടന്‍- ഹൈദരാബാദ് (250), ഷാര്‍ജ-ലക്‌നോ (200) എന്നിങ്ങനെയും.

നാലാം ദിവസം ഖത്തര്‍ – തിരുവനന്തപുരം (200), ക്വാലാലംപൂര്‍- കൊച്ചി (250), കുവൈത്ത് ചെന്നൈ (200), സിംഗപ്പൂര്‍ – തൃച്ചി (250)ലണ്ടന്‍- മുംബൈ (250), ധാക്ക-ഡല്‍ഹി (200), അബൂദാബി ഹൈദരാബാദ് (200), വാഷിങ്ടണ്‍- ഡല്‍ഹി വഴി ഹൈദരാബാദിലേക്ക് 300 പേരുമായി.

അഞ്ചാം ദിവസം ദമാം കൊച്ചി (200), ബഹ്റൈന്‍- കോഴിക്കോട് (200), ക്വാലാലംപൂര്‍- ചെന്നൈ (250), മനില- ഡല്‍ഹി (250), ലണ്ടന്‍- അഹമ്മദാബാദ് (250), ദുബായ്- കൊച്ചി (200), ധാക്ക-ശ്രീനഗര്‍( 200), സാന്‍ഫ്രാന്‍സിസ്‌കൊ- ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് 300 യാത്രക്കാരുമായി.

ആറാം ദിവസം ക്വാലാലംപൂര്‍ – കൊച്ചി (250), മസ്‌കത്ത് ചെന്നൈ (200), ലണ്ടന്‍- ചെന്നൈ (250), ജിദ്ദ ഡല്‍ഹി (200), കുവൈത്ത് അഹമ്മദാബാദ് (200), ദുബായ് ഡല്‍ഹി (2 സര്‍വീസ് 200 വീതം)മനില- ഹൈദരാബാദ് (250), ധാക്ക- ശ്രീനഗര്‍ (200), സിംഗപ്പൂര്‍- ബെംഗളൂരു (250), 300 പേരുമായിന്യൂയോര്‍ക്ക്- ഡല്‍ഹി വഴി ഹൈദരാബാദിലേക്ക്.

ഏഴാം ദിവസം കുവൈത്ത് കോഴിക്കോട് (200) മനില- ചെന്നൈ (250) ധാക്ക- ചെന്നൈ (200) ലണ്ടന്‍- ഡല്‍ഹി (250) ചിക്കാഗോ- ഡല്‍ഹി വഴി ഹൈദരാബാദ് (300) ജിദ്ദ- കൊച്ചി(200) ക്വാലാലംപൂര്‍- ഹൈദരാബാദ് (250), ദുബായ്- അമൃതസറിലേക്ക് 200 പേരുമായി.

Top