പ്രവാസി വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

കുവൈത്ത്:പ്രവാസി വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മേട്ടുപ്പാളയം സ്വദേശി ബാലുചന്ദ്രനാണ് (58) മരിച്ചത്. അവധിയ്ക്ക് നാട്ടിലെത്തി തിരികെ വരുന്നതിനിടെയാണ് വിമാനത്തില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്.

വിമാനം ലാന്റ് ചെയ്ത് കഴിഞ്ഞയുടനെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ഇയാള്‍ സഹോദരനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുഴഞ്ഞു വീണത്.

ഇയാള്‍ കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

Top