കോവിഡ് ബാധിച്ച് വിദേശത്ത് ജീവന്‍ പൊലിഞ്ഞത് 149 മലയാളികള്‍ക്ക്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം ദിവസവും ഏറിവരികയാണ്. മാര്‍ച്ച് 31 മുതല്‍ ഇന്നലെ വരെയുള്ള നോര്‍ക്കയുടെ കണക്ക് പ്രകാരം 149 മലയാളികളാണ് ഇതുവരെ വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുഎഇയിലാണ്. യുഎഇ- 70, യുഎസ് 33, ബ്രിട്ടന്‍12, സൗദി അറേബ്യ – 12, കുവൈറ്റ് 17, ഒമാന്‍ – 2, ജര്‍മനി – 1, അയര്‍ലന്‍ഡ് 1 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്.

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 4 പേരാണ് മരിച്ചത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായിരുന്നു മരണം.

Top